Thursday, May 2, 2024
spot_img

ലോകകപ്പ് ബഹിഷ്കരണ ഭീഷണി ഏശുന്നില്ല !! ഇന്ത്യയെ ഏഷ്യാകപ്പിനായി നാട്ടിലെത്തിക്കാൻ പതിനെട്ടാമത്തെ അടവുമായി പാകിസ്ഥാൻ ! ഇന്ത്യ പാകിസ്ഥാനിലെത്താൻ മടിക്കുന്നത് തോൽവി ഭയന്നാണെന്ന് മുൻ പാക് താരം

ഇസ്‍ലാമബാദ് : ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാകിസ്ഥാനിലേക്കു പോകില്ലെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന ഇന്ത്യൻ ടീമിനെ നാട്ടിലെത്തിക്കാൻ പതിനെട്ടാമത്തെ അടവുമായി പാകിസ്ഥാൻ. ഇന്ത്യ പാകിസ്ഥാനിലെത്താൻ മടിക്കുന്നത് സുരക്ഷാ പ്രശ്നം കാരണമല്ലെന്നും തോൽവി ഭയന്നാണു ഇത്തരമൊരു നിലപാട് എടുക്കുന്നതെന്നും ആരോപിച്ച് മുൻ പാക് താരം ഇമ്രാൻ നാസിർ രംഗത്തെത്തി.

‘‘ഓസ്ട്രേലിയ പോലും പാക്കിസ്ഥാനിലേക്കു കളിക്കാൻ വന്നു കഴിഞ്ഞു. ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ കളിച്ച് തോൽക്കുമോയെന്ന ഭയമാണ്. അതാണ് അവരുടെ പിൻമാറ്റത്തിനു കാരണം. സുരക്ഷാപ്രശ്നങ്ങളൊക്കെ വെറുതെ പറയുന്നതാണ്. ഇവിടെ വന്നു ക്രിക്കറ്റ് കളിക്കൂ. നിങ്ങൾ രാഷ്ട്രീയം കളിക്കാൻ നോക്കിയാൽ പിന്നെ മറ്റൊരു വഴിയുമുണ്ടാകില്ല. ആളുകള്‍ ഇന്ത്യ– പാക് മത്സരം കാണാൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ വേറെ തന്നെ ഒരു ആവേശമുണ്ട്. ലോകത്തിനാകെ അക്കാര്യം അറിയാം ഇന്ത്യ– പാക് ക്രിക്കറ്റ് മത്സരം നടന്നാൽ മാത്രമേ, ക്രിക്കറ്റ് കൂടുതൽ ഇടങ്ങളിലേക്കു വ്യാപിക്കൂ എന്ന് ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഞാൻ കരുതുന്നു. എന്നാൽ തോൽക്കുന്ന കാര്യം ഇന്ത്യയ്ക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഇത് ഒരു മത്സരമാണ്, ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും.’’–. ഇമ്രാൻ നാസിർ പറഞ്ഞു. പാകിസ്ഥാനിൽ കളിക്കില്ല എന്ന നിലപാടിൽ അയവ് വരുത്താത്തതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദികളിൽ നടത്താനും ആലോചിക്കുന്നുണ്ട് .

Related Articles

Latest Articles