Friday, April 19, 2024
spot_img

ചുളുവിൽ പുതിയൊരു അമ്മാവനെക്കൂടി കിട്ടി; ഫാരിസ് അബൂബക്കർ തന്റെ ബന്ധുവാണെന്ന ആരോപണത്തെ പരിഹസിച്ച് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വ്യവസായി ഫാരിസ് അബൂബക്കർ മുഹമ്മദ് റിയാസിന്റെ ബന്ധുവാണെന്ന ആരോപണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ ഉയർന്നു വന്നതാണ്. ഇപ്പോൾ ഈ ആരോപണത്തിൽ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയൊരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം. മാധ്യമങ്ങളോട് ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്.

ഇതുവരേയും നേരില്‍കാണാത്ത, ഫോണില്‍പോലും സംസാരിക്കാത്ത ഫാരിസ് അബുബക്കറിന്റെ സഹോദരിയുടെ മകനാണ് താനെന്നാണ്‌ ഇപ്പോഴത്തെ പ്രചാരണം. അബ്ദുള്‍ റഹ്‌മാന്‍, അബ്ദുള്‍ അസീസ്, മുജീബ് റഹ്‌മാന്‍, അബ്ദുള്‍ ശുക്കൂര്‍, അബ്ദുള്‍ റഷീദ് എന്നീ അഞ്ച് സഹോദരന്‍മാരാണ്‌ എന്റെ ഉമ്മയ്ക്കുള്ളത്. ഇപ്പോള്‍ പുതിയ അമ്മാവനെ കൂടി കിട്ടി. അതും ഫോണില്‍ പോലും ഇതുവരെ സംസാരിക്കാത്ത അമ്മാവനെ എന്ന് പരിഹസിച്ച് മുഹമ്മദ് റിയാസ് പറഞ്ഞു.

സഹോദരന്‍മാര്‍ കുട്ടിക്കാലത്ത് പിരിഞ്ഞുപോകുന്ന കഥ പണ്ട് ജയന്റെയും നസീറിന്റെയും സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കുട്ടിക്കാലത്ത്‌ വിഷുവിനോ മറ്റോ പടക്കം പൊട്ടിച്ച പൊള്ളല്‍ ഇരുവരുടെയും ശരീരത്തില്‍ ഒരുപോലെയുണ്ടാകും. പിന്നീട് കുറേകാലം കഴിഞ്ഞ് അടിപിടി സീനിലായിരിക്കും ഇരുവരും കണ്ടുമുട്ടുക. അപ്പോള്‍ ദേഹത്ത് ഒരുപോലെയുള്ള മറുക് കണ്ട് ഇരുവരും ബാബു, ഗോപി എന്ന് വിളിക്കുന്ന രംഗമുണ്ടാകും. അതുപോലെ പുതിയ അമ്മാവനെ കിട്ടിയ സന്തോഷം അദ്ദേഹത്തെ കാണുമ്പോള്‍ പങ്കുവെക്കാമെന്നും റിയാസ് പരിഹസിച്ചു.

Related Articles

Latest Articles