Sunday, January 11, 2026

ഷാരൂഖ് ഖാന്റെ അഭിനയം പോര! സൗന്ദര്യവുമില്ല! കിംഗ് ഖാനെതിരെ പാക് നടി രംഗത്ത്

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്റെ സൗന്ദര്യം ആരാധകരെ മുഴുവൻ ആശ്ചര്യപ്പെടുത്തുന്നതാണ്. എന്നാൽ ഷാരൂഖിനെ കുറിച്ച് വ്യത്യസ്തമായൊരു അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് നടി മെഹ്നൂർ ബലോച്. ഹാദ് കർദി എന്ന പാകിസ്ഥാൻ ടിക് ടോക് ഷോയിൽ സംസാരിക്കവെയാണ് പാക് താരം മെഹ്നൂർ ബലോച് ഷാരൂഖിനെതിരെ എത്തിയത്. ഷാരൂഖ് ഖാൻ സുന്ദരനല്ലെന്നും അഭിനയം അറിയാത്ത ആളാണെന്നുമാണ് മെഹ്നൂർ പറഞ്ഞത്.

”ഷാരൂഖ് നല്ല വ്യക്തിത്വമുള്ളയാളാണ് എന്നാൽ ‘സൗന്ദര്യ മാനദണ്ഡങ്ങൾ’ അനുസരിച്ച് സുന്ദരനല്ലെന്നാണ് മെഹ്നൂർ പറയുന്നത്. സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് അദ്ദേഹത്തെ സുന്ദരനായി കണക്കിലെടുക്കാൻ സാധിക്കില്ല. ബലോച്ച് ടോക്ക് ഷോയിൽ പറഞ്ഞു. എന്നാൽ നിരവധി വിമർശനങ്ങളാണ് നടിക്കെതിരെ ഉയരുന്നത്.

Related Articles

Latest Articles