Friday, April 26, 2024
spot_img

തീവ്രവാദ സംഘടനകൾക്കെതിരെ നിലപാടെടുത്തില്ലെങ്കിൽ പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുമെന്ന് എഫ് എ ടി എഫ്

പാക്കിസ്ഥാനെ ഗ്രേലിസ്​റ്റിൽ നില നിർത്താൻ ഫിനാൻഷ്യൽ ആക്​ഷൻ ടാസ്​ക്​ ഫോഴ്​സി​​​ൻറ തീരുമാനം.

തീവ്രവാദികൾക്ക് ഫണ്ട്​ ലഭിക്കുന്നത്​ പ്രതിരോധിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടുവെന്ന്​​ ആരോപിച്ചാണ് തീരുമാനം.

പാക്കിസ്ഥാൻ ആദ്യം മുതൽ തന്നെ സംഘടനയുടെ ഗ്രേലിസ്​റ്റിൽ ഉണ്ട്​. അടുത്ത ഒക്​ടോബറിനുള്ളിൽ തീവ്രവാദത്തിനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരാഴ്​ച നീണ്ട യോഗത്തിന്​ ശേഷമാണ്​ പാക്കിസ്ഥാനെ ഗ്രേലിസ്​റ്റിൽ നില നിർത്താൻ സംഘടന തീരുമാനിച്ചത്​.

Related Articles

Latest Articles