Saturday, April 27, 2024
spot_img

ആസാദി മാർച്ച് : ഇമ്രാൻ ഖാന്റെ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ പാക് മദ്ധ്യമ പ്രവർത്തകയ്ക്ക് കണ്ടെയ്‌നറിനടിയിൽപ്പെട്ട് ദാരുണാന്ത്യം

പാകിസ്ഥാൻ : മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആസാദി മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മദ്ധ്യമ പ്രവർത്തകയ്ക്ക് കണ്ടെയ്‌നറിനടിയിൽപ്പെട്ട് ദാരുണാന്ത്യം. സംഭവത്തെ തുടർന്ന് തന്റെ മാർച്ച് ഇമ്രാൻ ഖാൻ നിർത്തിവെച്ചു . ചാനൽ ഫൈവ് റിപ്പോർട്ടർ സദഫ് നയീമാണ് മരിച്ചത്. നിലത്ത് വീണ മാദ്ധ്യമപ്രവർത്തകയുടെ പുറത്ത് കൂടി കണ്ടെയ്‌നർ പാഞ്ഞുകയറുകയായിരുന്നു. .

കിഴക്കൻ നഗരമായ ലാഹോറിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ വാഹനവ്യൂഹം ഈ വെള്ളിയാഴ്ച്ച ഇസ്ലാമാബാദിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“ഞങ്ങളുടെ മാർച്ചിൽ ചാനൽ ഫൈവ് റിപ്പോർട്ടർ സദാഫ് നയീമിന്റെ മരണത്തിലേക്ക് നയിച്ച ഭയാനകമായ അപകടത്തിൽ ഞെട്ടലും അഗാധമായ ദുഖവും തോന്നുന്നു,” ഇമ്രാൻ ഖാൻ പറഞ്ഞു.

Related Articles

Latest Articles