ആയിര കണക്കിന് കോടികളുടെ മയക്ക് മരുന്ന് എക്‌സൈസും, പോലീസും പിടിച്ചു നഷ്ടപ്പെട്ടിട്ടും വീണ്ടും കോടികളുടെ മയക്ക് മരുന്ന് ഇറക്കുന്നുണ്ടെങ്കിൽ അത് കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത് എത്ര മാത്രം കോടികൾ ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സംഭവനയായും, മാധ്യമങ്ങൾക്ക് പരസ്യമായും, സാംസ്കാരിക നായകർക്ക് അവാർഡുകളും വിദേശ യാത്രകളായും, ആശയ പ്രചാരണത്തിന് സിനിമാ മേഖലയിലും കോടാനുകോടികൾ ഒഴുക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത സാഹചര്യത്തിൽ ഈ നാട്ടിൽ എങ്ങനെ സമാധാന ജീവിതം സാധ്യമാകും?
ലവ് ജിഹാദിലും, നാർക്കോട്ടിക് ജിഹാദിലും വേണ്ടപ്പെട്ടവർ പെടാതിരിക്കാൻ തുറന്ന് പറഞ്ഞു കൊടുത്താൽ മതി. മയക്ക് മരുന്ന് കടത്തിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് കേരളത്തിലെ എക്കണോമിയെ വരുതിയിലാക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ഇമ്പാക്ട് എല്ലാവരെയും ബാധിക്കുന്നതാണ്. മയക്ക് മരുന്ന് കടത്തിലൂടെയും, സ്വർണ്ണ കടത്തിലൂടെയും, ഹവാലയിലൂടെയും ഉണ്ടാക്കുന്ന പണം വീണ്ടും വീണ്ടും മൾട്ടിപ്ലൈ ചെയ്തു കൊണ്ടിരിക്കുകയാണ്. അഞ്ച് സെന്റ് ഭൂമി വാങ്ങി വീട് വെക്കാൻ ആഗ്രഹിക്കുന്നവരും, എന്തെങ്കിലും കച്ചവടം ചെയ്തു ജീവിക്കാൻ നോക്കുന്നവരും, തൊഴിൽ ഇല്ലായ്മ കൊണ്ട് നാട് വിടേണ്ടി വരുന്നവരും എല്ലാം നാർക്കോട്ടിക് ജിഹാദിന്റെ ഇരകളാണ്.
കോട്ടയം ജില്ലയിലെ ഒരു സ്‌കൂളിൽ ഏകദേശം എട്ട് വർഷം മുൻപ് PTA മീറ്റിങ്ങിൽ ക്ലാസ് എടുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ കേരളത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെട്ട അനാഥ മൃതദേഹങ്ങളിലെ ചില സ്ത്രീകളുടെ മാറിൽ ചന്ദ്രക്കല പച്ചകുത്തിയിട്ടുണ്ട് എന്ന് പരസ്യമായി പറയുകയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തതുമാണ്. PTA മീറ്റിങ്ങിൽ പങ്കെടുത്ത ഒരു സുഹൃത്തിൽ നിന്ന് ഇതിനെ കുറിച്ച് പിന്നീട് അറിഞ്ഞപ്പോൾ നമ്പർ വാങ്ങി ക്രൈംബ്രാഞ്ച് എസ്പിയായ അദ്ദേഹത്തെ ബന്ധപ്പെട്ട് നേരിൽ കണ്ട് സംസാരിച്ചപ്പോൾ ക്രൈമിന് എതിരെ നടപടി എടുക്കുക മാത്രമല്ല ക്രൈം ഉണ്ടാകാതെ നോക്കാനുള്ള ബോധവൽക്കരണം കൊടുക്കാനുള്ള ഉത്തരവാദിത്വവും പൊലീസിന് ഉണ്ടെന്നാണ് പറഞ്ഞത്.
വിവിധ മതസ്ഥരായ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിൽ പരസ്യമായി ഇങ്ങനെ സംസാരിച്ചാൽ വർഗീയതയായി കരുതില്ലേ എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടെ കോപ്പികൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ടെന്നാണ്. കേരളത്തിലെ പോലീസ് സംവിധാനം അറിയാതെ ഒന്നും നടക്കുന്നില്ലെന്നും, ആരാണ് എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും പറഞ്ഞിരുന്നു. കേരളത്തിലെ സർക്കാരിന് ഡാറ്റകൾ ഇല്ലാത്തത് കൊണ്ടല്ല, തീവ്രവാദികളുടെ ഫണ്ടിങ്ങിൽ കുടുങ്ങിയത് കൊണ്ടാണ് നിസ്സഹായരായ മനുഷ്യരുടെ ജീവിതം പന്താടുന്നത് കണ്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്നത്.

