Sunday, May 26, 2024
spot_img

കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു;നാട്ടുകാർ ബസ് തടഞ്ഞിട്ടു

പാലക്കാട്: സിഗ്നൽ തെറ്റിച്ച കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു. ഇന്ന് രാവിലെ 9.15ന് കണ്ണന്നൂർ ദേശീയപാതയിലാണ് അപകടം നടന്നത്. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ (80) ആണ് മരിച്ചത്.

ബസ് സിഗ്നൽ തെറ്റിച്ചതാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് അപകട ശേഷം നിർത്താതെ പോയ കെഎസ്ആർടിസി ബസ് നാട്ടുകാർ ചേർന്ന് തടഞ്ഞിടുകയായിരുന്നു. നാട്ടുകാർ വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു.കണ്ണന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു.

Related Articles

Latest Articles