Monday, December 29, 2025

പാലക്കാട് ധോണിയില്‍ വീണ്ടും പുലി; ഭയന്ന് വിറച്ചു നാട്ടുകാർ |palakkad-dhoni-leopard

പാലക്കാട്: ധോണിയില്‍ വീണ്ടും പുലിയിറങ്ങി. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം. വെളുപ്പിന് രണ്ടരയോടെ എത്തിയ പുലി കോഴിയെ പിടികൂടുന്ന സിസിടിവി ദൃശ്യം ജനങ്ങളിൽ പരിഭ്രാന്തിയുണ്ടാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയും പുലി ധോണി സ്വദേശി ലിജി ജോസഫിന്റെ വീട്ടിൽ നിന്നും കോഴിയെ പിടികൂടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. അതേ വീട്ടിൽ തന്നെയാണ് ഇത്തവണയും പുലി വന്നത്. കഴിഞ്ഞ തവണ കോഴിയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും, ഇത്തവണ പുലി കോഴിയെ പിടികൂടുന്നത് ദൃശ്യങ്ങളില്‍ കാണാം.

നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുമെന്ന് വനപാലകര്‍ അറിയിച്ചിരിന്നെങ്കിലും, ഒരാഴ്ചയായിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. ധോണിയില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 17 ഇടങ്ങളിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.

Related Articles

Latest Articles