Monday, April 29, 2024
spot_img

വെയിലിൽ വെന്തുരുകി പാലക്കാട് ; കാട്ടുതീ ഭീഷണിയിൽ ജനങ്ങൾ

പാലക്കാട്: കനത്ത വേനലിൽ പാലക്കാട്. ജില്ലയിലെ താപനില 40 ഡിഗ്രിക്ക് മുകളിലായി. വേനലിന്റെ തുടക്കത്തിൽ തന്നെ അസഹ്യമായ ചൂടാണ് പാലക്കാട്ടിൽ അനുഭവപ്പെടുന്നത്. വനംവകുപ്പിൻ്റെ കണക്കനുസരിച്ച് 150 ഏക്കറിലധികം വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചിട്ടുണ്ട്. മൂന്ന് വനം ഡിവിഷനുകൾക്ക് കീഴിലായി മുപ്പതോളം സ്ഥലങ്ങളിൽ ഇതുവരെ കാട്ടുതീ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നെന്മാറ, പാലക്കാട്, മണ്ണാർക്കാട്, എന്നീ വനം ഡിവിഷനുകളിലാണ് കൂടുതലായും കാട്ടുതീ ഉണ്ടായത്.

അതേസമയം ഫയർ ലൈനുകൾ ഉറപ്പാക്കി, ആഘാതം കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് വനംവകുപ്പ് . രാത്രി സമയങ്ങളിലാണ് തീ ഉണ്ടാകുന്നത് ആയതിനാൽ ഇത് അണയ്ക്കുക എന്നത് എളുപ്പമല്ല. കനത്ത ചൂടും അതിന് പുറമെ കാട്ടുതീ ഭീഷണിയും കാരണം ജനങ്ങൾ ആശങ്കയിലാണ്

Related Articles

Latest Articles