Monday, September 28, 2026

പാലക്കാട് വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പയറ്റുകാട് കോളനിയിലാണ് സംഭവം. അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ഇന്നലെയാണ് ഇവര്‍ മദ്യം കഴിച്ചത്.
പോസ്റ്റ‌ുമോര്‍ട്ടത്തിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ സ്ഥിരീകരണം ഉണ്ടാവുകയുളളൂ. മരണത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത് എന്നാണ് നിഗമനം.

Related Articles

Latest Articles