Saturday, May 18, 2024
spot_img

വാളയാറിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 165 കിലോഗ്രാം കഞ്ചാവ്

പാലക്കാട്: പാലക്കാട് – വാളയാര്‍ അതിര്‍ത്തിയില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോഗ്രാം കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. ലോറി ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.

എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്‌സൈസ് റൈഡ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Related Articles

Latest Articles