Monday, April 29, 2024
spot_img

”കാറിൽ പോകാതെ ഓഫീസിലേക്ക് നടന്ന് പോകണം”: പടക്കം പൊട്ടിക്കരുതെന്ന് പറയുന്ന “സീസണൽ” പരിസ്ഥിതി പ്രവർത്തകർക്കെതിരെ പരിഹാസവുമായി കങ്കണ റണാവത്ത്

മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ ‘സീസണൽ’ പരിസ്ഥിതി പ്രവർത്തകരെ പരിഹസിച്ച് നടി കങ്കണ റണാവത്ത്. ദീപാവലിക്ക് പടക്കം നിരോധിക്കേണ്ടതില്ലെന്ന സദ്ഗുരു ജഗ്ഗി വാസുദേവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണ രംഗത്ത് എത്തിയത്.

”കുട്ടികൾക്ക് പടക്കം പൊട്ടിക്കുന്നതിന്റെ ആഹ്‌ളാദം നിഷേധിക്കുന്നതിന് വായു മലീനീകരണം ഒരു ന്യായീകരണമല്ലെന്നാണ് ജഗ്ഗി വാസുദേവ്” പറയുന്നത്. മാത്രമല്ല ഈ കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി സ്നേഹികൾ ഒരു ത്യാഗം ചെയ്യണം, അവർ മൂന്ന് ദിവസത്തേക്ക് ഓഫീസിലേക്ക് നടന്ന് പോകണമെന്ന് സദ്ഗുരു ആവശ്യപ്പെടുന്നു.

അതേസമയം സദ്ഗുരുവിന്റെ വാക്കുകൾ കപട പരിസ്ഥിതി സ്നേഹികൾക്ക് ഉചിതമായ മറുപടിയാണെന്ന് കങ്കണ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് കപട പരിസ്ഥിതി സ്നേഹികൾ കാർ ഉപയോഗിക്കുന്നതിന് പകരം നടന്ന് പോകുന്നതാണ് നല്ലതെന്ന് നടി കൂട്ടിച്ചേർത്തു.

Related Articles

Latest Articles