Friday, December 26, 2025

മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു; പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിൽ എസ് ഐയും വനിതാ പൊലീസും തമ്മിലടിച്ചു

കോട്ടയം: പോലീസ് സ്റ്റേഷനിൽ എസ് ഐയും വനിതാ പൊലീസും (Police) തമ്മിലടിച്ചു. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. തമ്മിലടിച്ച വനിതാ പൊലീസിനേയും എസ് ഐയെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പിടിച്ചുമാറ്റി. നാളുകളായി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉള്ളതായി പൊലീസുകാർ പറയുന്നു.

വനിതാപൊലീസുകാരിയുടെ ഫോണിലേക്ക് അഡീഷണല്‍ എസ് ഐ അശ്ലീല സന്ദേശമയച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച്‌ കുറച്ച്‌ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ വാക്കു തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു.

Related Articles

Latest Articles