Sunday, April 28, 2024
spot_img

തിരുവാഭരണ പേടക വാഹക സംഘത്തിന് സ്വീകരണം നൽകി പന്തളം മാതാ അമൃതാനന്ദമയീ മഠം; സംഘത്തിലെ സ്വാമിമാരെ ആദരിച്ചു

മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ തിരുവാഭരണ പേടകം വഹിക്കുന്ന സ്വാമിമാർക്ക് പന്തളം മാതാ അമൃതാനന്ദമയീ മഠത്തിൽ സ്വീകരണം നൽകി.

സംഘത്തിലെ വലിയ ഗുരുസ്വാമി ശ്രീ കുളത്തിനാൽ ഗംഗധാര സ്വാമിയേയും മരുതവന ശിവൻ സ്വാമി പ്രതാപൻ സ്വാമി മറ്റു സ്വാമി മാരെയും പന്തളം ആശ്രമം മഠാധിപതി ബ്രഹ്മചാരിണി സാത്വികാമൃത ചൈതന്യ ആദരിച്ചു. കൗൺസിലർ അച്ചൻ കുഞ്ഞ് ജോൺ ആശംസ അറിയിച്ചു. തുടർന്ന് ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ശരണം വിളി നടന്നു.

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാണ് പുറപ്പെടുന്നത്. പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ടാണ് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കുക.

Related Articles

Latest Articles