Papadam Price Rises In Kerala
തിരുവനന്തപുരം: തീപ്പെട്ടിക്ക് പിന്നാലെ സംസ്ഥാനത്ത് പപ്പട വില കുതിക്കുന്നു (Papadam Price Rises). കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്ധിപ്പിക്കാതെ പിടിച്ചുനില്ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന് വ്യക്തമാക്കുന്നു. പപ്പട വ്യവസായത്തിൽ ബഹുഭൂരിപക്ഷവും സ്വയം തൊഴിലായും കുടുംബത്തോടെയുമുള്ള പപ്പട നിർമാണവും വിപണനവും ചെയ്യുന്നവരാണ്.
കേരളത്തിലെ പപ്പടം ഉഴുന്നു കൊണ്ടാണ് നിർമിക്കുന്നത്. എന്നാൽ മൈദ കൊണ്ട് പപ്പടം നിർമിച്ച് കുറഞ്ഞ വിലയിൽ വിപണി കൈയടക്കുന്നതു കണ്ടു വരുന്നു. ഇത്തരത്തിലുള്ള മായം ചേർത്ത പപ്പടങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ പാക്കിങ് കമ്മോഡിറ്റി ആക്ട് പ്രകാരമുള്ള പപ്പടത്തിന്റെ പേരും നിർമാതാക്കളുടെ വിലാസവുമുള്ള പപ്പടം പാക്കറ്റുകൾ വാങ്ങണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
അതേസമയം 14 വര്ഷങ്ങള്ക്ക് ശേഷമാണ് ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബര് ഒന്ന് മുതല് രണ്ട് രൂപയാക്കി ഉയര്ത്തിയത്. അസംസ്കൃത വസ്തുക്കളുടെ വിലവര്ധനയാണ് തീപ്പെട്ടി വില കൂട്ടാൻ കാരണമെന്ന് നിര്മാതാക്കള് വ്യക്തമാക്കി. നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്ധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയില്നിന്ന് 50 പൈസയാക്കിയത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ പപ്പടത്തിനും വില വർധിച്ചിരിക്കുന്നത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…