Monday, May 6, 2024
spot_img

സുശാന്ത് മരിച്ചതല്ല, കൊന്നതാണ്, നടന്റെ ഫ്ലാറ്റിൽ പ്രേതബാധയും? ഞെട്ടിപ്പിക്കുന്ന വാദങ്ങളുമായി അതീന്ദ്രിയ ഗവേഷകർ!!

മുംബൈ : ബോളിവുഡ് യുവ നടൻ സുശാന്തിന്റെ മരണം ആത്മഹത്യ അല്ലെന്ന് പാരാനോർമൽ വിദഗ്ദ്ധർ. നടനെ കൊലപ്പെടുത്തിയതാണെന്നും അത് കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനാണ് ചെയ്തതെന്നും വിദഗ്‌ദ്ധർ പറയുന്നു . ‘

സുശാന്ത് മരണമടഞ്ഞത് മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിയാണ്. ആർക്കുവേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണെന്ന് മാത്രമറിയാം. മരണകാരണം ആത്മഹത്യയല്ല, കറുത്തവസ്ത്രമണിഞ്ഞയാളാണ് ഇതിന് പിന്നിൽ- ‘അമേരിക്കയിലെ പാരാനോർമൽ വിദഗ്ദ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോൺ ലാർസനും, ഭാര്യ ട്രീസ ലാർസനുമാണ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . ഇന്ത്യയിലെ കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ ഒരു അംഗവുമായി നടത്തിയ വീഡിയോ ചാറ്റിലാണ് ഇവരുടെ വെളിപ്പെടുത്തല്‍.

സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്ലാറ്റില്‍ പ്രേതബാധയുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാമുകി റിയ ചക്രവര്‍ത്തി ഇത് സംബന്ധമായ ചില വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞതായും സൂചനയുണ്ട് . കഴിഞ്ഞ മാസമാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ ഏറെ നിലനിൽക്കുകയാണ്.

Related Articles

Latest Articles