Tuesday, May 7, 2024
spot_img

പറവൂരില്‍ വിദേശ വിനോദ സഞ്ചാരികളെ ആക്രമിക്കാന്‍ ശ്രമം; പോലീസ് കേസെടുത്തു

പറവൂർ: വിദേശ വിനോദ സഞ്ചാരികളെ ആക്രമിക്കാന്‍ ശ്രമം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

പരവൂര്‍ കായലില്‍ പരിശീലനം നടത്തുന്നതിനിടയില്‍ മദ്യപിച്ച്‌ എത്തിയ സംഘം റഷ്യന്‍ വിനോദസഞ്ചാരികള്‍ അടങ്ങുന്ന നാലംഗ സംഘം സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്യതുവെന്നാണ് പരാതി.

ഒപ്പം ഉണ്ടായിരുന്ന ഗൈഡിന്‍റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വിനോദസഞ്ചാരികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഉടന്‍ വിനോദസഞ്ചാരികള്‍ പറവൂര്‍ പോലീസിന് പരാതി നല്‍കി. പറവൂര്‍ കയലിന് സമിപം പോലീസ് നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു.

Related Articles

Latest Articles