Sunday, May 19, 2024
spot_img

ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ഹെ​റോ​യി​ൻ കൈവശം വച്ചു; പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

മൂ​വാ​റ്റു​പു​ഴ: ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഹെ​റോ​യി​നു​മാ​യി പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. മു​ള​വൂ​ര്‍ ത​ച്ചോ​ട​ത്തും​പ​ടി ഭാ​ഗ​ത്ത്‌ വാ​ട​ക​ക്ക് താ​മ​സി​ക്കുന്ന മു​ര്‍​ഷി​ദാ​ബാ​ദ് ഫ​രീ​ദ്പു​ര്‍ സ്വ​ദേ​ശി ഖു​സി​ദു​ല്‍ ഇ​സ്​​ലാ​മി​നെ​യാ​ണ്​ (34) മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍​നി​ന്ന് 23 ഗ്രാം ​ഹെ​റോ​യി​ന്‍ ക​ണ്ടെ​ടു​ത്തു.

പോ​ലീ​സി​നെ ക​ണ്ട് രക്ഷപെടാൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് ഓ​ടി​ച്ചു ​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി എ​സ്. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ എ​സ്.​എ​ച്ച്‌.​ഒ സി.​ജെ. മാ​ര്‍​ട്ടി​ന്‍ എ.​എ​സ്.​ഐ പി.​സി. ജ​യ​കു​മാ​ര്‍, ബി​ബി​ല്‍ മോ​ഹ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related Articles

Latest Articles