Tuesday, May 21, 2024
spot_img

റെയില്‍വേ ഗേറ്റ് തകര്‍ത്ത കാര്‍ ട്രെയിനിലിടിച്ചു; ഒരാള്‍ മരിച്ചു

കാണ്‍പുര്‍: അമിത വേഗത്തിലെത്തിയ ആഡംബര്‍ കാര്‍ റെയില്‍വേ ഗേറ്റ് തകര്‍ത്ത് ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ ട്രെയിനിലിടിച്ചതിനെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് ഒരാള്‍ മരിച്ചത്. ഉത്തര്‍ പ്രദേശിലെ ഹത്രാസ് മഥുര ബറേലി റെയില്‍വേ പാതയില്‍ ഹത്രാസിനടുത്ത് വച്ചാണ് അപകടം ഉണ്ടായത്. പുതുവര്‍ഷ തലേന്ന് രാത്രിയിലാണ് അപകടം.

കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ് തകര്‍ത്തുകൊണ്ടാണ് കാര്‍ ഗുഡ്സ് ട്രെയിനില്‍ ഇടിച്ചത്. ട്രെയിനില്‍ ഇടിച്ച കാര്‍ ദൂരേക്ക് തെറിച്ചുവീഴുകയും തീപിടിക്കുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണമടഞ്ഞു. മറ്റ് രണ്ട് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ കാറിന് തീപിടിച്ചതോടെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് കാര്‍ അപകടസ്ഥലത്ത് നിന്ന് മാറ്റിയത്. സംഭവത്തെക്കുറിച്ച്‌ പോലീസും റെയില്‍വേ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles