Thursday, October 15, 2026

റേസിൽ ജമൈക്കൻ ആധിപത്യം; അതിവേഗ ഓട്ടക്കാരിയായി ഇനി എലാനി തോംസൺ ; ഒളിംപിക്സ് റെക്കോർഡോടെ സ്വർണ്ണ നേട്ടം

ടോക്കിയോ: ലോകത്തിലെ അതിവേഗ ഓട്ടക്കാരിയായി ജമൈക്കയുടെ എലാനി തോംസണ്‍ ഹെറാ. ഒളിംപിക്‌സിലെ ഗ്ലാമര്‍ ഇനമായ വനിതകളുടെ 100 മീറ്റര്‍ റേസില്‍ ഒളിംപിക് റെക്കോര്‍ഡ് സമയത്തോടെയാണ് ഏറ്റവും വേഗതയേറിയ വനിതാ താരമായി എലാനി സ്വര്‍ണത്തിലേക്കു ഓടിക്കയറിയത്. ഈയിനത്തില്‍ മൂന്നു മെഡലുകളും ജമൈക്ക തൂത്തുവാരിയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

വനിതകളുടെ 100 മീറ്റർ 10.61 സെക്കന്റിലാണ് എലാനി ഫിനിഷ് ചെയ്തത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ജമൈക്കൻ താരങ്ങളാണ് ഫിനിഷ് ചെയ്തത്.അതേസമയം 33 വർഷം വർഷം പഴക്കമുള്ള റെക്കോർഡ് പഴങ്കഥയാക്കിയാണ് എലാനിയുടെ ഈ വിജയം. റിയോ ഒളിംപിക്സിലും എലാനി സ്വർണ്ണം നേടിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles