Saturday, May 18, 2024
spot_img

വൻകിട തോട്ടം ഉടമകൾക്കുള്ള ഇളവ് നൽകിയതിൽ സംസ്ഥാന സർക്കാരിന് നഷ്ടമായത് കോടികൾ ; ഒരു നേട്ടവും ലഭിക്കാതെ തൊഴിലാളികൾ

തിരുവനന്തപുരം:തോട്ടം ഉടമകളുടെ അഭ്യര്‍ത്ഥന മാനിച്ച് റബ്ബര്‍ മരങ്ങള്‍ മുറിക്കുമ്പോള്‍ ഈടാക്കിയ തുക സര്‍ക്കാര്‍ വേണ്ടെന്നു വച്ചിരുന്നു.എന്നാൽ ഇതുവഴി സർക്കാരിന്റെ ഖജനാവിൽ നിന്ന് നഷ്ടമായത് കോടികളാണ്. ഈ നടപടി പുനപരിശോധിക്കണമെന്നുള്ള നിയമോപദേശവും സർക്കാർ അവഗണിച്ചിരുന്നു. എന്നാൽ ഇത്രയും ഇളവുകൾ നൽകിയിട്ടും അതിന്റെ ഒരു നേട്ടവും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ലെന്ന ആരോപണവുമായി സമരത്തിന് ഒരുങ്ങുകയാണ് എഐടിയുസി.

കേരള ഗ്രാന്‍റ്‍സ് ആന്‍ഡ് ലീസസ് മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‍സ് ആക്ട് 1980 പ്രകാരമാണ് മുറിക്കുന്ന മരങ്ങള്‍ക്ക് സീനിയറേജ് എന്ന ഇനത്തില്‍ തുക അടയ്ക്കണമെന്ന വ്യവസ്ഥ വന്നത്. എന്നാൽ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അടക്കമുളള കമ്പനികളാണ് ഈ വ്യവസ്ഥയില്‍ നിന്ന് റബ്ബര്‍ മരങ്ങളെ ഒഴിവാക്കനാമെന്നാവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. പല ചർച്ചകൾക്കൊടുവിലാണ് 2018ല്‍ പിണറായി സര്‍ക്കാര്‍ ഈ തുക പൂര്‍ണമായും വേണ്ടന്നു വച്ചത്. ഇതിനു പിന്നാലെ റീപ്ലാന്‍റിങ്ങിന്‍റെ പേരില്‍ വന്‍ തോതിലാണ് ഹാരിസണ്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്. സര്‍ക്കാര്‍ തിരുമാനം ചോദ്യം ചെയ്ത് ഐഎന്‍ടിയുസി നേതാവും കെപിസിസി അംഗവുമായ സിആര്‍ നജീബാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഖജനാവിലേക്ക് കോടികള്‍ എത്തിയിരുന്ന ഒരു സ്രോതസ് വേണ്ടെന്നു വച്ച തീരുമാനം പുനപരിശോധിക്കാവുന്നതാണെന്ന് സര്‍ക്കാരിന് നിയമോപദേശം കിട്ടിയിട്ടും ഇത് തളളുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാൽ ഇത്രയൊക്കെ ചെയ്തിട്ടും അതിന്റെ ഒരു നേട്ടവും തൊഴിലാളികൾക്ക് കിട്ടിയിരുന്നില്ല.

Related Articles

Latest Articles