പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ അധ്യക്ഷ അഡ്വ ഗീതാ സുരേഷ് രാജിവെച്ചു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം അവസാന ഒരു വര്‍ഷം മറ്റൊരാള്‍ക്ക് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കുന്നതിന്‍റെ ഭാഗമായാണ് രാജി. ഇനിയുള്ള ഒരു വര്‍ഷക്കാലം കോണ്‍ഗ്രസിലെ തന്നെ റോസിലിന്‍ സന്തോഷാണ് ചെയര്‍പേഴ്‌സണ്‍ ആകുക. കാലാവധി തീരാന്‍ ഒരു മാസം കൂടി ഉണ്ടായിട്ടും ഗീതാ സുരേഷ് രാജിവെയ്ക്കുകയായിരുന്നു.

