Tuesday, November 3, 2026

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് ഇരട്ടത്താപ്പ്;സോളാര്‍ക്കേസ് പ്രതിയുടെ മറ്റ് പരാതികളില്‍ അറസ്റ്റില്ല: കെ സുരേന്ദ്രന്‍

 

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്വേഷണം പോലും നടത്താത്ത പോലീസ് പി.സി. ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പോലീസ് പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാത്രമാണ് പി.സിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കും മനസിലാകും. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരില്‍ പി.സിയെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles