Tuesday, May 21, 2024
spot_img

ലോകത്തിലെ ഏറ്റവും ചെറിയ നായയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി പേൾ;ഉയരം 9.14 സെന്റിമീറ്റർ

ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ പുരുഷനേയും സ്ത്രീയേയും കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും ചെറിയ നായ ആരാണെന്ന് ആർക്കുമറിയില്ല. ചിഹുവാഹുവ എന്ന ഇനത്തിൽപ്പെട്ട പേൾ എന്ന നായയാണ് ലോകത്തിലെ ഏറ്റവും ചെറിയ നായ. രണ്ടു വയസുള്ള പേൾ ഏറ്റവും ചെറിയ നായയെന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി. ഈ നായയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ശാന്ത സ്വഭാവമാണ്.

2020 സെപ്തംബർ ഒന്നിനാണ് അമേരിക്കയിൽ താമസിക്കുന്ന പേൾ ജനിച്ചത്. പേളിന്റെ ഉയരം 9.14 സെന്റിമീറ്ററാണ്. വീതി ഒരു ഡോളർ നോട്ടിന് തുല്യവും. പേളിന്റെ ഭാരം 553 ഗ്രാം മാത്രമാണ്. റെക്കോർഡ് സ്ഥിരീകരിക്കാൻ ഒർലാൻഡോയിലെ ആശുപത്രിയിൽ പേളിന്റെ നീളം മൂന്ന് തവണയാണ് അളന്നത്. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പാദത്തിന്റെ അടിയിൽ നിന്നാണ് നീളം അളക്കുന്നത്.

Related Articles

Latest Articles