Saturday, May 4, 2024
spot_img

ഇലോൺ മസ്‌കിനെതിരെ കേസുമായി പരാഗ് അഗ്രവാളും ട്വിറ്ററിലെ മുൻ ഉന്നത ഉദ്യേഗസ്ഥരും;മസ്‌ക് നൽകേണ്ടത് 8.2 കോടിയിലധികം രൂപ

ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്‌കിനെതിരെ നിയമനടപടിയുമായി പരാഗ് അഗ്രവാളും കമ്പനിയിലെ മുന്‍ ലീഗല്‍, ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും രംഗത്ത്. ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയുടെ കോടതി വ്യവഹാരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമെല്ലാം വേണ്ടി ഒരുപാട് തുക ചെലവായിരുന്നു. അതിൽ തങ്ങളുടെ കൈയിൽ നിന്നും ചെലവായ തുക തിരികെ നല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ നിയമനടപടിയുമായി രംഗത്തുവന്നിരിക്കുന്നത്.

8.2 കോടിയിലധികം രൂപ തങ്ങള്‍ക്ക് ചെലവായിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. നിയമപരമായി അത് തിരികെ നല്‍കാന്‍ ട്വിറ്റര്‍ ബാധ്യസ്ഥരാണെന്നും പരാതിയില്‍ പറയുന്നുണ്ട്. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ഏജന്‍സികളില്‍ നിന്നുള്ള അന്വേഷണങ്ങള്‍ക്ക് ചിലവായ തുകയും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles