Friday, January 9, 2026

പേളി മാണിയുടെ കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി! അനിയത്തിയെ ചേര്‍ത്തുപിടിച്ച് താര ദമ്പതികൾ

പേളി മാണിയുടെ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുകയാണ്. സഹോദരിയായ റേച്ചല്‍ മാണി കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് കുടുംബം. പേളിയേയും ശ്രീനിയേയും പോലെ പ്രേക്ഷകര്‍ക്ക് പരിചിതരാണ് റൂബനും റേച്ചലും. യൂട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലുമായി സജീവമാണ് ഇരുവരും. ഏഴാം മാസത്തില്‍ പ്രസവത്തിനായി റേച്ചലിനെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണിപ്പോള്‍. മാതാപിതാക്കള്‍ക്ക് പുറമേ പേളിയും ശ്രീനിയും നിലയുമെല്ലാം റേച്ചലിന്റെ വീട്ടിലേക്ക് പോയിരുന്നു.

സാരിയും ചേരുന്ന ആഭരണങ്ങളുമായിരുന്നു പേളി അണിഞ്ഞത്.വളകാപ്പ് ചടങ്ങിന് കിട്ടിയ വളകള്‍ അണിഞ്ഞായിരുന്നു പേളി റേച്ചലിന്റെ അടുത്തേക്ക് പോയത്. അതൊക്കെ വളരെ നല്ല ഓര്‍മ്മകളാണ്. പ്രഗ്നന്‍സി കാലത്തെ അങ്ങനെയുള്ള മൊമന്റുകളൊക്കെ ഇപ്പോള്‍ മിസ് ചെയ്യുന്നു. റേച്ചലിനെ അവിടെ നിന്നും ഇവിടേക്ക് വിളിച്ചുകൊണ്ടുവരുന്നതില്‍ നമ്മളെല്ലാവരും എക്‌സൈറ്റഡാണ്. റേച്ചലിന്റെ വീടും അവിടത്തെ കാര്യങ്ങളുമെല്ലാം ഞാന്‍ കാണിച്ച് തരാമെന്നും പേളി പറഞ്ഞിരുന്നു.

പ്രാര്‍ത്ഥിച്ചതിന് ശേഷമായാണ് പേളിയും ടീമും ഇറങ്ങിയത്. സാരിയുടുത്ത് കാറോടിക്കില്ല എന്നൊന്നും കരുതരുത്. ഒന്നര മണിക്കൂര്‍ യാത്രയാണ്, ഞാനോടിക്കുമ്പോള്‍ എന്ന് പേളി പറഞ്ഞപ്പോള്‍ അര മണിക്കൂര്‍ എന്നായിരുന്നു ഡാഡി പറഞ്ഞത്. എന്നെ നന്നായി മനസിലാക്കിയ ആളാണ്. നിലയെ കണ്ടതോടെ പേളിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു റൂബന്‍. വീടിന്റെ ഇന്റീരിയര്‍ ചെയ്തത് റൂബനാണെന്നും അതിലെ പ്രത്യേകതകളും പേളി കാണിച്ചിരുന്നു. കല്യാണി സാരി അണിഞ്ഞായിരുന്നു റേച്ചല്‍ ഇറങ്ങിയത്.

അനിയത്തിയുടെ കൈകോര്‍ത്തുപിടിച്ചായിരുന്നു പേളി ഡ്രൈവ് ചെയ്തത്. റേച്ചല്‍ എത്തിയതില്‍ എല്ലാവരും സന്തോഷത്തിലാണ്. അവളുടെ പെട്ടിയൊക്കെ തുറന്ന് എല്ലാം സെറ്റാക്കണം. പുതിയ വാവക്ക് വേണ്ടി വീടെല്ലാം സെറ്റാക്കുന്നുണ്ടെന്നം പേളി പറഞ്ഞിരുന്നു

Related Articles

Latest Articles