Saturday, October 3, 2026

അലങ്കരിച്ചു വരുന്ന വാഹനങ്ങൾക്ക് പിഴ; ശബരിമല തീർത്ഥാടകർക്ക് സുപ്രധാന നിർദേശവുമായി ഹൈക്കോടതി

കൊച്ചി : ശബരിമല തീർത്ഥാടകർക്ക് സുപ്രധാന നിർദേശവുമായി ഹൈക്കോടതി. ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും പൂക്കളും ഇലകളും ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടില്ലെന്നും ഇത്തരം നടപടി മോട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല സർക്കാർ ബോർ‍ഡ് വെച്ച് വരുന്ന തീർത്ഥാടക വാഹനങ്ങൾക്കെതിരെ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.

വിവിധ സ്ഥലങ്ങളിൽനിന്ന് ശബരിമല സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളും അന്യസംസ്ഥാനക്കാരുൾപ്പെടെയുള്ള ഭക്തന്മാരും തീർത്ഥാടനത്തിനെത്തുന്ന വാഹനങ്ങളും അലങ്കരിച്ചാണ് പമ്പയിലെത്തുന്നത്. എന്നാൽ ഇത്തരത്തിൽ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നാണ് ഹെെക്കോടതിയുടെ നിർദേശം .

Related Articles

Latest Articles