Saturday, December 27, 2025

പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു

ചെന്നൈ:പ്രശസ്ത നാടക സിനിമാ നടന്‍ പൂ രാമു അന്തരിച്ചു.60 വയസ്സായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.

2018 ല്‍ പുറത്തിറങ്ങിയ ‘പൂ’ എന്ന ചിത്രത്തിലൂടെയാണ് രാം ജനശ്രദ്ധ നേടിയത്. നീര്‍പാര്‍വൈ, പേരന്‍പ്, കര്‍ണന്‍, സൂരറൈ പോട്ര് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

സിനിമാ രംഗത്തെ നിരവധി പേര്‍ പൂ രാമുവിന് ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലും പൂ രാമുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.സംസ്‌കാരം ചൊവ്വാഴ്ച നടക്കും.

Related Articles

Latest Articles