Sunday, October 18, 2026

സിദ്ധരാമയ്യക്ക് നൽകിയ നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ ! കർണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കർഷകർ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലഭിച്ച നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ജൂലൈ 10ന് ചാമരാജനഗർ സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ സമയം കർഷകരും രോഗികളും മറ്റ് നിരവധി ആളുകളും സിദ്ധരാമയ്യക്ക് നിവേദനങ്ങൾ നൽകിയിരുന്നു. ഇതാണ് ഇപ്പോൾ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരത്തിലാണ് നിവേദനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മണിക്കൂറുകൾ കാത്തിരുന്നാണ് കർഷകർ നിവേദനങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയിരുന്നത്. അതിനാൽ നിവേദനങ്ങൾ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയതിൽ കർഷക സംഘടനകൾ രോഷം പ്രകടിപ്പിച്ചു. കൂടാതെ, സിദ്ധരാമയ്യ ജനങ്ങളോട് മാപ്പ് പറയണമെന്നും കർഷകർ ആവശ്യപ്പെട്ടു.

Related Articles

Latest Articles