Sunday, April 28, 2024
spot_img

വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പിണറായി ധൂർത്തടിക്കുന്നു; കെ.വി. തോമസിന് ലക്ഷങ്ങൾ നൽകുന്നത് ഏതുവകയിലെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: വേണ്ടപ്പെട്ടവരുടെ വിശ്രമജീവിതം സന്തോഷകരമാക്കാന്‍ ജനങ്ങളെ പിഴിഞ്ഞ് പണം ധൂര്‍ത്തടിക്കുകയാണ് പിണറായി വിജയനെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരുലക്ഷം ഓണറേറിയം അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതികരിക്കുകയായിരുന്നു വി.മുരളീധരന്‍.

കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനത്തിന്റെ ആവശ്യം ബോധ്യപ്പെടുത്താന്‍ അനവധി ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അവരെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും വി.മുരളീധരന്‍ തുറന്നടിച്ചു. ജനങ്ങളെ കബളിപ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പാവങ്ങളെ കുരുതിക്കൊടുത്താണ് പിണറായി വിജയന്റെ ഭരണം. വൈദ്യുതി, വെള്ളം എല്ലാത്തിനും നികുതി ചുമത്തി ജനങ്ങളെ പിഴിഞ്ഞാണ് ഈ വക ധൂര്‍ത്തെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

Related Articles

Latest Articles