മാവോയിസ്റ്റുകൾക്ക് കുടപിടിച്ച് പാർട്ടിക്കാർ; പിന്നോട്ടില്ലെന്ന് പോലീസ്..
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയതോടെ സിപി എമ്മിന്റെ മാവോയിസ്റ്റ് പ്രേമം മറനീക്കി പുറത്തുവരികയാണ്. ദേശവിരുദ്ധരെ കേസിൽ നിന്ന് ഊരിയെടുക്കാൻ സിപിഎം ഒറ്റക്കെട്ടാകുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കാണുന്നത്. സിപിഐ മാവോയിസ്റ്റ് വേട്ടയെ എതിർക്കുകയും സിപിഎം പിന്തുണക്കുകയും ചെയ്യുന്നു എന്ന പ്രതീതി ഉണ്ടെങ്കിലും സിപിഐയും സിപിഎമ്മും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാക്കുകയാണ്.

