Saturday, June 1, 2024
spot_img

പിണറായി പെട്ടിയും കിടക്കയും എടുത്തോടേണ്ടി വരും… പണി വരുന്നുണ്ട് | Pinarayi Vijayan

സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളിലും ഇന്ന് കട തുറക്കാം. ബക്രീദ് പ്രമാണിച്ച് നല്‍കിയ ഇളവുകള്‍ക്ക് പുറമേയാണിത്. ടിപിആർ നിരക്ക് കൂടുതലുള്ള കേരളത്തിൽ കൂടുതൽ ഇളവുകൾ നൽകുന്നത് ആളുകളെ ജീവൻ അപകടത്തിലാക്കും. കേരളത്തിൽ ഇത്രത്തോളം ഗുരുതരമായ സാഹചര്യം നിലനിൽക്കുമ്പോഴും സർക്കാർ ഇത്തരത്തിലുള്ള തീരുമാനം എടുക്കുന്നത് പിണറായി വിജയന്റെ ദാർഷ്ട്ട്യം കൊണ്ട് മാത്രമാണ്. മറ്റുള്ള രാജ്യങ്ങൾ ബലിപെരുന്നാളിനോടനുബന്ധിച്ച് കോവിഡ് നിയന്ത്രങ്ങളിൽ നിന്നും ഒരു ഇളവുകളും നൽകിയിട്ടില്ല എന്നിട്ടും ആർക്കുവേണ്ടിയാണ് എന്തിനു വേണ്ടിയാണ് പിണറായിയുടെ ഈ സാഹസം. കേരളം കവിടിൽ മുങ്ങുമ്പോഴും സർക്കാരിന്റെ വഴിവിട്ട തീരുമാനങ്ങളിൽ കേരളത്തിൽ വലിയ വിപത്തിലേക്ക് നയിക്കുകയാണ്. അതേസമയം സർക്കാർ ആനുകൂല്യങ്ങൾ നൽകിയതോടെ ലീവിനായി നാടുകളിൽ പോയ സർക്കാർ ജീവനക്കാരും ഇതോടെ പെട്ടിരിക്കുകയാണ്.

എന്തായാലും സംസ്ഥാനത്ത് ബക്രീദിനോട് അനുബന്ധിച്ച് കൂടുതല്‍ ഇളവു നല്‍കിയതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് സുപ്രീംകോടതി. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

Related Articles

Latest Articles