Wednesday, September 30, 2026

‘എന്നെ ഒന്നും അറിയിച്ചിട്ടില്ല’; എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മേലധികാരികളിൽ നിന്നും കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥർക്ക് ലൈംഗികചൂഷണം ഉൾപ്പെടെ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിയമസഭയിൽ ഇന്ന് ഉന്നയിച്ചു. ചോദ്യോത്തര വേളയിലാണ് തിരുവഞ്ചൂർ ഇക്കാര്യം സഭയിൽ പ്രതിപാതിച്ചത്.

എന്നാൽ, ശ്രീലേഖ തന്നെ അത‍ൃപ്തി അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. അവർ അപമാനം സഹിച്ചു എന്നാണ് പറയുന്നത്. എപ്പോഴാണ് ദുരനുഭവം എന്ന് അവർ പറഞ്ഞിട്ടില്ല. എന്ത് സംഭവിച്ചെന്ന് ശ്രീലേഖ തന്നെ പറയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരിൽനിന്ന് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്നാണ് മുൻ ഡിജിപി ആർ ശ്രീലേഖ പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഒരു ഡിഐജി പോലീസ് ക്ലബിൽ വന്നാൽ വനിതാ എസ്ഐയെ അങ്ങോട്ട് വിളിപ്പിക്കും. ഇക്കാര്യം അവർ തന്നോട് വന്ന് പറഞ്ഞതായും ശ്രീലേഖ പറയുന്നു.

ഒരു ദിവസം അവർ പേടിച്ച് തന്‍റെ അടുത്ത് വന്നു. ‘ആ ഡിഐജി പോലീസ് ക്ലബിൽ വന്നിട്ടുണ്ടെന്നും, എന്നെ അവിടേക്ക് വിളിപ്പിക്കുന്നുണ്ട്’ എന്നും പറഞ്ഞു. ഉടൻ തന്നെ താൻ ഡിഐജിയെ വിളിച്ച് വനിതാ എസ്.ഐ ഇന്ന് വരില്ലെന്നും തന്‍റെയൊപ്പമാണെന്നും പറഞ്ഞതായി ആർ ശ്രീലേഖ പറഞ്ഞു. ഡിഐജിയ്ക്ക് അപ്പോൾ തന്നെ കാര്യം മനസിലായി. അതുകൊണ്ടുതന്നെ അയാൾ ആ ദിവസം പിന്നീട് വിളിപ്പിച്ചില്ല. ഈ വനിതാ എസ്.ഐയെ ഡിഐജി മുമ്പും പലതവണ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Related Articles

Latest Articles