Monday, October 19, 2026

പാറ്റൂരിൽ മരം വീണ് പൈപ്പ് ലൈൻ തകർന്നു; തിരുവനന്തപുരത്തെ ഈ പ്രദേശങ്ങളിൽ നാളെ രാത്രി വരെ കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: പാറ്റൂരിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ തകർന്നതിനെ തുടർന്ന് തലസ്ഥാന നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച രാത്രി വരെ ജലവിതരണം മുടങ്ങും. പാറ്റൂർ ആർടെക് മാളിന് സമീപം മരം ഒടിഞ്ഞുവീണ് വാട്ടർ അതോറിറ്റിയുടെ 500 എംഎം കാസ്റ്റ് അയൺ പൈപ്പ് ലൈനാണ് തകർന്നത്. പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ച പശ്ചാത്തലത്തിലാണ് നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടുന്നത്.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂലൈ 12 ഞായറാഴ്ച രാത്രി ഏഴു മണി വരെ പാറ്റൂർ, വഞ്ചിയൂർ, മാതൃഭൂമി റോഡ്, ചിറക്കുളം റോഡ്, മൂലവിളാകം, തമ്പുരാൻ മുക്ക്, പേട്ട, ചാക്ക, പാൽക്കുളങ്ങര, ഓൾ സെയിന്റ്സ്, വെട്ടുകാട്, ശംഖുമുഖം, കൊച്ചുവേളി തുടങ്ങിയ വിവിധ നഗരപ്രദേശങ്ങളിൽ പൂർണ്ണമായും ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാത്രിയോടെ മാത്രമേ പണികൾ പൂർത്തിയാക്കി വിതരണം പുനഃസ്ഥാപിക്കാൻ കഴിയൂ എന്നതിനാൽ ഈ മേഖലകളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം കരുതിവെക്കണമെന്നും കേരള വാട്ടർ അതോറിറ്റി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

Related Articles

Latest Articles