Monday, April 29, 2024
spot_img

അഫ്ഗാനിസ്ഥാനിൽ യുഎസ് നിർമ്മിത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നു ; മൂന്ന് പേർ മരിച്ചു ; രണ്ട് പേർക്ക് പരിക്ക്

 

അഫ്ഗാനിസ്ഥാൻ : ശനിയാഴ്ച്ച താലിബാൻ പരിശീലനത്തിനിടെ യുഎസ് നിർമ്മിത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ തകർന്നതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാൻ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, കാബൂളിൽ സൈനിക പരിശീലനത്തിനിടെയാണ് ഹെലികോപ്ടർ തകർന്നത്. സാങ്കേതിക തകരാർ മൂലമാണ് അപകടമുണ്ടായതെന്നും മരിച്ചവരിൽ രണ്ട് പൈലറ്റുമാരും ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി

റിപ്പോർട്ടുകൾ പ്രകാരം, അഫ്ഗാനിസ്ഥാൻ നാഷണൽ സെക്യൂരിറ്റി ഡിഫൻസ് ഫോഴ്‌സിന്റെ (ANSDF) ഏതാനും ഹെലികോപ്റ്ററുകൾ ഇപ്പോഴും താലിബാൻ കൈവശം വച്ചിട്ടുണ്ട്, അതേസമയം 2021 ഓഗസ്റ്റിൽ ഇസ്ലാമിക് ഗ്രൂപ്പ് അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ശേഷം അവയിൽ ഭൂരിഭാഗവും അടുത്തുള്ള താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പറന്നു. കൂടാതെ, യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന് ശേഷം താലിബാൻ ചില യുഎസ് നിർമ്മിത വിമാനങ്ങളും പിടിച്ചെടുത്തു.

Related Articles

Latest Articles