Sunday, January 4, 2026

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം തീ പിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹുസ്റ്റൺ: യുഎസിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനം കത്തിയമർന്നു. അപകടത്തിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേരും അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

അമേരിക്കയിലെ ഹൂസ്റ്റണിലാണ് (Houston) അപകടം ഉണ്ടായത്. മക്ഡൊണൽ ഡഗ്ലസ് എംഡി-87 ചെറു വിമാനത്തളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കവെയാണ് അപകടത്തിൽ പെട്ടത്. ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയിലായിരുന്ന ഫ്ലയർ ബിൽഡേഴ്സ ഉടമ അലൻ ക്രെന്റിന്റെ സ്വകാര്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. മേജർ ലീഗ് ബേസ്ബോളിന്റെ അമേരിക്കൻ ലീഗ് ചാമ്പ്യൻഷിപ്പ് സീരീസ് ഗെയിം-4 ൽ ഹൂസ്റ്റൺ ആസ്ട്രോസ് റെഡ് സോക്സ് കളിക്കുന്നത് കാണാനുള്ള യാത്രയായിരുന്നു ഇത്. പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വിമാനത്തിന് തീ പിടിക്കുകയായിരുന്നു.

Related Articles

Latest Articles