Sunday, April 28, 2024
spot_img

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയിൽ നൽകിയ ഹർജി പരിഗണിച്ചു; അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ നല്‍കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് തീരുമാനം.

പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നല്‍കി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം വിദ്യാർത്ഥികൾ ആകാംഷയോടെ കാത്തിരുന്ന സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ആണ് വിജയ ശതമാനം. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയം.

സി ബി എസ് ഇ പ്ലസ് ടു ഫലം cbse.nic.in എന്ന സെറ്റിൽ ലഭ്യമാകും.

 

Related Articles

Latest Articles