Saturday, April 20, 2024
spot_img

പ്ലസ് വൺ പരീക്ഷാ ഫലം ഇന്നറിയാം; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ ഫലം (Plus One Exam Result)ഇന്നറിയാം. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിക്കും. പതിനൊന്ന് മണിയോടെ ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ ഫലം അറിയാം. 4,17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്. അതേസമയം സംസ്ഥാനത്ത് സ്കൂളുകളുടെ സമയം വൈകീട്ട് വരെ നീട്ടാനുള്ള വിദ്യാഭ്യാസവകുപ്പ് ശുപാർശയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടുന്നത്. ഉച്ചവരെയുള്ള ക്ലാസ് കൊണ്ട് പാഠഭാഗം തീരില്ലെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് സമയം നീട്ടാൻ വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തത്. ഉച്ചവരെയുള്ള ക്ലാസുകൾ വൈകിട്ട് വരെയാക്കാനാണ് ചർച്ച.

അതേസമയം തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി (Holiday) പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles