Friday, May 10, 2024
spot_img

കനത്ത മഴയെ തുടർന്ന് മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്തും

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ മാറ്റിവച്ച പ്ലസ് വണ്‍ പരീക്ഷ 26ന് നടത്തും. സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 18 നു നടത്താനിരുന്ന പാരീക്ഷയാണ് മഴക്കെടുതി മൂലം മാറ്റിവെച്ചത്.

അതേസമയം സംസ്ഥാനത്ത് ഏതാനും ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്. അടുത്തയാഴ്ച തീവ്ര മഴ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുന്നതുമൂലം സംസ്ഥാനമൊട്ടാകെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു, മലയോര മേഖലകളില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കരുതുന്നത്.

Related Articles

Latest Articles