Tuesday, October 20, 2026

ഷൂട്ടിങ്ങിനിടെ നടന്‍റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു: സംവിധായകന് പരിക്ക്

വാഷിങ്ടണ്‍: ഷൂട്ടിങ്ങിനിടെ നായക നടന്‍റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് ആണ് മരിച്ചത്. വെടിയേറ്റ് ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. മുതിര്‍ന്ന നടന്‍ അലെക്‌ ബാള്‍ഡ്‌വിന്നിന്‍റെ തോക്കില്‍ നിന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ന്യൂ മെക്സിക്കോയില്‍ സെറ്റില്‍ വെച്ച്‌ റസ്റ്റ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് അപകടം.

വെടിയേറ്റ ഹലൈനയെ ഹെലികോപ്റ്ററില്‍ ന്യൂമെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍ നിന്നുള്ള വെടിയാണ് ഇരുവര്‍ക്കും ഏറ്റത്. സംഭവുമായി ബന്ധപ്പെട്ട് ബാൾഡ് വിന്നിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Latest Articles