Wednesday, May 15, 2024
spot_img

വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: വിതുരയിൽ പ്ലസ്ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര ചായം സ്വദേശിയായ സജിൻ (17) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു സജിനെ കണ്ടെത്തിയത്.

ചന്ദ്രൻ – ഷീലാ ദമ്പതികളുടെ മകനാണ് സജിൻ. പനവൂർ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സംഭവത്തിൽ വിതുര പോലീസ് കേസെടുത്തു. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Articles

Latest Articles