Saturday, April 27, 2024
spot_img

നമ്മുടെ യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു; കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ അചിന്ത സിയോളിയെ പ്രശംസിച്ച് മോദി

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അചിന്ത സിയോളിയിലൂടെ ഇന്ത്യ മൂന്നാം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഭാരോദ്വഹനത്തില്‍ 73 കിലോ വിഭാഗത്തിലാണ് സിയോളി സ്വര്‍ണം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 143 കിലോയും ക്ലിന്‍ ആന്‍ഡ് ജര്‍ക്കില്‍ 170 കിലോയും ഉയര്‍ത്തിയ അചിന്ത 313 കിലോഭാരവുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തെത്തിയ മലേഷ്യന്‍ താരത്തേക്കാള്‍ പത്ത് കിലോയാണ് അചിന്ത കൂടുതല്‍ ഉയര്‍ത്തിയത്. ഇന്ത്യക്ക് ലഭിച്ച മൂന്ന് സ്വര്‍ണവും ഭാരോദ്വഹനത്തിലാണെന്നുള്ളതാണ് പ്രത്യേകത.

ഇപ്പോഴിതാ സ്വര്‍ണനേട്ടത്തിന് ശേഷം അചിന്തയെ ട്വിറ്ററിൽ പ്രശംസിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ,
”നമ്മുടെ യുവതാരങ്ങള്‍ ചരിത്രം രചിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംഗ്സ് ഭാരോദ്വഹനത്തില്‍ സ്വര്‍ണം നേടിയ അചിന്ത സിയോളിക്ക് അഭിനന്ദനങ്ങള്‍. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹം രാജ്യത്തിന്റെ അഭിമാനമായി. ഭാവിയിലും തിളങ്ങാനാവട്ടെ, എല്ലാവിധ ആശംസകളും.”

Related Articles

Latest Articles