Wednesday, May 15, 2024
spot_img

ഭീകരവാദത്തിന് പണം നൽകില്ല!! ഭീകരതയ്‌ക്കെതിരെ പോരാടാൻ ലോക രാജ്യങ്ങൾ ഇന്ന് ഒന്നിക്കുന്നു; സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് ദില്ലിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ദില്ലി: ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് തടയാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘ഭീകരവാദത്തിന് പണം നൽകില്ല’ സമ്മേളനത്തിന്റെ മൂന്നാം പതിപ്പിന് ഇന്ന് തുടക്കം. 78 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആഗോളതലത്തിൽ ഭീകരവാദത്തിന് സഹായമായി പണം നൽകുന്നത് ചെറുക്കാനുള്ള മന്ത്രി തല ദ്വിദിന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.

ദില്ലിയിലെ താജ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ 78 രാജ്യങ്ങളിലെ 450 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്റർപോൾ, യൂറോപോൾ, എഫ്എടിഎ തുടങ്ങി 15-ഓളം സുക്ഷാ ഏജൻസികളുടെ പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകും.

സാമൂഹികമാദ്ധ്യമങ്ങൾ ഭീകരവാദത്തിന്റെ ക്രൗഡ് ഫണ്ടിംഗ് സ്രോതസ്സായി മാറുന്നതാണ് കോൺഫറൻസിലെ പ്രധാന ചർച്ച വിഷയമെന്ന് എൻഐഎ ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത പറഞ്ഞു. ഭീകരവാദം ചെറുക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങളുടെ ഫലപ്രാപ്തി, ഉയർന്നുവരുന്ന വെല്ലുവിളികൾ, ഇക്കാര്യത്തിൽ ആഗോളസഹകരണം വർധിപ്പിക്കാനുള്ള പൊതുവേദി രൂപീകരണം തുടങ്ങിയവ ചർച്ച ചെയ്യും. സമ്മേളനത്തിൽ പാകിസ്താനും അഫ്ഗാനും ഒഴികെയുള്ള രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

2018-ലാണ് ആദ്യമായി ഭീകരതയ്‌ക്കെതിരെ പോരാടുന്നതിനായി മന്ത്രിതല സമ്മേളനം ആരംഭിച്ചത്. ഫ്രാൻസിലായിരുന്നു ആദ്യ സമ്മേളനം നടന്നത്

Related Articles

Latest Articles