Sunday, April 28, 2024
spot_img

റെക്കോർഡ് വിജയം കൈവരിച്ച് യു പി നിക്ഷേപക സംഗമം; 2023 ൽ ഒപ്പുവച്ച 10 ലക്ഷം കോടിയുടെ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും; വിവിധ മേഖലകളിലെ 14000 പദ്ധതികൾ ഉദ്‌ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 10 ലക്ഷംകോടി രൂപയുടെ സംരംഭക പദ്ധതികൾ ഉത്തർപ്രദേശിൽ ഉദ്‌ഘാടനം ചെയ്യും. 2023 ലെ നിക്ഷേപക സംഗമത്തിൽ ധാരണയായ ഏതാണ്ട് 14000 പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ലഖ്‌നൗ നഗരം ഇന്നലെ ദീപാലംകൃതമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 01:45 നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. ഉൽപ്പാദനം, വിവര സാങ്കേതിക വിദ്യ, ഭക്ഷ്യ സംസ്കരണം, വിനോദം, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ്, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലേക്കാണ് ലക്ഷം കോടികളുടെ നിക്ഷേപം ഒഴുകിയെത്തിയത്.

രാവിലെ ഉത്തർപ്രദേശിൽ എത്തുന്ന പ്രധാനമന്ത്രി ശംഭാൽ ജില്ലയിലെ ശ്രീ കൽക്കി ധാം ക്ഷേത്രത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. ക്ഷേത്രത്തിന്റെ മാതൃകയും അദ്ദേഹം അനാവരണം ചെയ്യും. ആചാര്യ പ്രമോദ് കൃഷ്ണൻ ചെയർമാനായുള്ള ശ്രീ കൽക്കി ധാം നിർമ്മാണ ട്രസ്റ്റാണ് ക്ഷേത്ര നിർമ്മാണം നടത്തുന്നത്.

Related Articles

Latest Articles