Sunday, June 16, 2024
spot_img

കൊറോണ ഇവിടെ നിന്ന് പോയിട്ടില്ല, വരാനിരിക്കുന്നത് ഉത്സവകാലം, ജനം കൂടുതല്‍ ജാഗ്രത പാലിക്കണം; മന്‍ കി ബാത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ദില്ലി: ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് ഇവിടെ നിന്ന് പോയിട്ടില്ല. അതിനാല്‍ ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് പ്രോട്ടോക്കോളില്‍ ഒരു വീട്ടുവീഴ്ചയും അരുതെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ മാസം 27ന് നടത്തിയ മന്‍ കീ ബാത്തില്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചായിരുന്നു പ്രധാനമന്ത്രി സംസാരിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച വിക്ടറി പഞ്ച് പ്രചാരണത്തിലൂടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നാളെ രാജ്യം കാര്‍ഗില്‍ ദിവസ് ആചരിക്കുകയാണ്. നമ്മുടെ രാജ്യം കാര്‍ഗില്‍ വിജയ് ദിവസിനെ അടയാളപ്പെടുത്തും. 1999 ല്‍ നമ്മുടെ രാജ്യത്തിന് അഭിമാനം കാത്തവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles