Thursday, May 23, 2024
spot_img

കേന്ദ്രം കണ്ണുരുട്ടിയപ്പോൾ പേടിച്ച പിണറായി പൂഴ്ത്തിയാതൊക്കെ പുറത്തെടുത്തു | Kerala Vaccicine

കേരളം സർക്കാരും കേന്ദ്രവും വാക്സിന്റെ പേരിൽ ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് നീങ്ങുന്നത്. അതിനു കാരണം കേരളത്തിന് ആവശ്യത്തിനു വാക്‌സീന്‍ അനുവദിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെ, സംസ്ഥാനം 10 ലക്ഷം ഡോസ് ഇനിയും ഉപയോഗിച്ചിട്ടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.

അതേസമയം കേരളത്തിലെ കോവിഡ് നിയന്ത്രണ രീതികളെ ആരോഗ്യ മന്ത്രി വിമര്‍ശിച്ചു. ശക്തമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുണ്ടായിട്ടും രോഗവ്യാപനം കുറയാത്തത് പ്രതിരോധ മാര്‍ഗങ്ങള്‍ ദുര്‍ബലമാണെന്നതിന്റെ തെളിവല്ലേ എന്നും മന്ത്രി ചോദിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കര്‍ശന നിലപാട് എടുത്തതോടെ കേരളത്തില്‍ വാക്‌സിനേഷന് വേഗംകൂടി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അദേഹം വ്യക്തമാക്കി. വാക്‌സിനുകള്‍ പൂഴത്തി പിണറായി സര്‍ക്കാര്‍ കൃത്രിമക്ഷാമം ഉണ്ടാക്കുകയാണെന്നുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇതോടെ പ്രതിരോധത്തിലാണ് സര്‍ക്കാര്‍ ഇന്ന് വാക്‌സിനേഷന് വേഗംകൂട്ടിയിട്ടുണ്ട്.

Related Articles

Latest Articles