Saturday, May 11, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം; സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്‍ഐഎയ്ക്ക് ഇ-മെയില്‍ സന്ദേശം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാനമന്ത്രിയെ വധിക്കാന്‍, അവര്‍ 20 സ്ലീപ്പര്‍ സെല്ലുകളെങ്കിലും സജീവമാക്കിയിട്ടുണ്ട്. ഈ സ്ലീപ്പര്‍ സെല്ലുകളുടെ കൈവശം 20 കിലോഗ്രാം ആര്‍ഡിഎക്സും ഉണ്ടെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

ഇമെയിലില്‍ വന്ന സന്ദേശം അനുസരിച്ച്, ‘പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിക്ക് രൂപരേഖയായി. അത് നടപ്പിലാക്കാന്‍ അവര്‍ കാത്തിരിക്കുകയാണ്. വിവിധ ഭീകര സംഘടനയിലെ പ്രധാനികള്‍ എല്ലാവരും ഈ ഗൂഢാലോചനയില്‍ ബന്ധപ്പെട്ടിരിക്കുന്നു’ , എന്നാണ്.

എന്‍ഐഎയുടെ മുംബൈ ബ്രാഞ്ചിലേക്കാണ് ഇത്തരത്തിലൊരു സന്ദേശം ലഭിച്ചത്. പ്രധാനമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞ് വന്ന ഇമെയില്‍ സന്ദേശം, രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും, പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കൈമാറി. അതേസമയം, ഇമെയില്‍ അയച്ച ഐപി വിലാസം തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

Related Articles

Latest Articles