Friday, December 26, 2025

പോക്സോ കേസ് പ്രതിക്ക് 64 വർഷം കഠിന തടവ്; പ്രതി ഇബ്രാഹിമിന് വിധി പറഞ്ഞത് പട്ടാമ്പി അതിവേഗ സെഷൻസ് കോടതി

പാലക്കാട്: പാലക്കാട് കൊപ്പത്ത് പോക്സോ കേസ് പ്രതിക്ക് 64 വർഷം തടവ് വിധിച്ച് കോടതി. പ്രതിയായ ഇബ്രാഹിമിന് 64 വർഷം കഠിനതടവും, 2 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. 10 വയസുള്ള ആൺകുട്ടിയെ വാടക ക്വാട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചതാണ് കേസ്. പട്ടാമ്പി അതിവേഗ സെഷൻസ് കോടതി ജഡ്ജ് സതീഷ് കുമാറാണ് ഇബ്രാഹിമിന് ശിക്ഷ വിധിച്ചത്. 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത സംബന്ധിച്ച് കേന്ദ്രത്തിന്‍റെ നിലപാട് അറിയിക്കാൻ തിങ്കളാഴ്ച്ച വരെ കോടതിസമയം അനുവദിച്ചു. ചൊവ്വാഴ്ച്ച ഹർജികളിൽ വീണ്ടും വാദം കേൾക്കും.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാലബെഞ്ച് വേണ്ടെന്ന നിലപാടാണ് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. കൂടാതെ നിയമം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് മാർഗനിർദേശം കൊണ്ടുവരണമെന്നും എജി കോടതിയിൽ പറഞ്ഞു.

Related Articles

Latest Articles