കൊച്ചി: വളര്‍ത്തു പൂച്ചയെ തല്ലികൊന്ന കേസില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് ആണ് പോലീസ് പിടിയിലായത്. അയല്‍വാസിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കുന്നത്തുനാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പോലീസിന്റെ ഫേസ്‌ബുക്ക് പേജിലാണ് അയല്‍വാസി പൂച്ചക്കുട്ടിയെ കൊല്ലുന്ന വീഡിയോ യുവതി പങ്കുവച്ചത്.
പൂച്ച കുഞ്ഞിനെ ഇയാള്‍ തല്ലിക്കൊല്ലുന്നത് യുവതിയുടെ സഹോദരി മൊബൈലില്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഇതു കണ്ട ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് അന്വേഷണത്തിന് ഉത്തരവിടുകയും അയല്‍വാസിയെ അറസറ്റ് ചെയ്യുകയും ചെയ്തു.

