Friday, October 23, 2026

പാത്രങ്ങളിലെ കരി പോകുന്നില്ലേ? ഇതാ മൂന്ന് എളുപ്പ വഴികള്‍…

അമിതമായി കരി പിടിച്ച പാത്രങ്ങളിലെ കരി നീക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എങ്ങനെ ഇവ എളുപ്പത്തില്‍ വൃത്തിയാക്കുമെന്ന് പലര്‍ക്കും അറിയില്ല.

വിനാഗിരി ഉപയോഗിച്ച്‌ കരിഞ്ഞ പാത്രം പെട്ടെന്ന് വൃത്തിയാക്കാം. കരിഞ്ഞ പാത്രത്തില്‍ വെള്ളം നിറച്ച്‌ അതില്‍ ഒരു കപ്പ് വിനാഗിരി ഒഴിച്ച് ഒരു രാത്രി ഇങ്ങനെ വെക്കുക. രാവിലെ, സോപ്പ് ഉപയോഗിച്ച്‌ പാത്രം വൃത്തിയാക്കിയാല്‍ കരി ഇളകിപ്പോകും.

കരി പിടിച്ച പാത്രത്തില്‍ വൈന്‍ ഒഴിച്ച്‌ കുറച്ച്‌ നേരം വെക്കുക. കുറച്ച്‌ മിനിറ്റിനുകള്‍ കഴിഞ്ഞ് നോക്കുമ്പോൾ കറുത്ത കറകളെല്ലാം നീങ്ങി പാത്രം പഴയ രൂപത്തിലാകാന്‍ തുടങ്ങും. സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കാം.

കരി പിടിച്ച പാത്രത്തില്‍ നിന്ന് കറിയും ഭക്ഷണത്തിന്റെ അവശിഷ്ടവുമൊക്കെ നീക്കം ചെയ്യാന്‍ ഉപ്പ് സഹായിക്കും. ഇതിനായി പാത്രത്തില്‍ ചെറിയ അളവില്‍ ഉപ്പിട്ട് കുറച്ച്‌ വെള്ളം തിളപ്പിക്കുക. പിന്നീട് പാത്രം കഴുകുന്ന സ്ക്രബ്ബറില്‍ അല്പം കൂടുതല്‍ ഉപ്പ് ചേര്‍ത്ത് പാത്രം മുഴുവനും നന്നായി സ്‌ക്രബ് ചെയ്യുക. പത്രം വൃത്തിയാകും.

Related Articles

Latest Articles